റിയാദ് : റിയാദിൽ താമസിക്കുന്ന പൂനൂർ പ്രദേശത്തെ പ്രവാസികളുടെ സഹജീവിതത്തിനും പരസ്പര സഹകരണത്തിനും വേണ്ടി പൂനൂർ മൻസിൽ കൂട്ടായ്മ നിലവിൽ വന്നു.
നാട് വിട്ട് റിയാദിൽ പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ,നാടിന്റ മൂല്യാധിഷ്ഠിത സംസ്കാര ബന്ധം നിലനിർത്താനും, ആവശ്യകതയുള്ള സമയങ്ങളിൽ പരസ്പര സഹായങ്ങൾ നൽകുക ,കുട്ടികൾക്കും,യുവജനങ്ങൾക്കുമായി വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേത്രത്വം നൽകൽ തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.
റിയാദിലെ ബത്ഹയിൽ ചേർന്ന പ്രഥമ യോഗത്തിൽ അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകി.
റിയാദിലെ പൂനൂർ പ്രദേശവാസികളായ മുഴുവൻ പേരെയും സംഘടിപ്പിച്ച് വിപുലമായ ഒരു സംഗമം നടത്താനും തീരുമാനമായി. കൂട്ടായ്മയുടെയും സംഗമത്തിന്റെയും ഭാഗമാവാൻ ആഗ്രഹിക്കുന്നവർ കോഡിനേറ്റർ അൻസാർ പൂനൂർ (966502542172),കൺവീനർ നിസാം നിസാം കാന്തപുരം (വാട്സ്ആപ് : +917356074590) എന്നിവരെ ബന്ധപ്പെടാം.
അഡ്ഹോക് കമ്മിറ്റി ഭാരവാഹികളായി ലത്തീഫ് കോളിക്കൽ( ചെയർമാൻ),
അഷ്റഫ് ഒ പി , സലിം പൂനൂർ(വൈസ് ചെയർമാൻ),ഫൈസൽ പൂനൂർ(ജനറൽ കൺവീനർ),
ഫവാസ് പൂനൂർ,നിസാം കാന്തപുരം( കൺവീനർ),ഷമീം പൂക്കോട്(ട്രെഷറർ),
അൻസാർ പൂനൂർ(കോഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.
![]()
