ദമാം : സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇന്ത്യക്കാർക്കായി കോൺസുലർ സാക്ഷ്യപ്പെടുത്തലിനുളള സംഘം കിഴക്കൻ പ്രവിശ്യ സന്ദർശിക്കുന്നു.
അൽകോബാർ വിഎഫ്എസ് കേന്ദ്രത്തിൽ മെയ് 9,10,16, 17, 23, 24,30, 31 ജൂൺ 13,14,20,21,27,28 എന്നീ തീയ്യതികളിൽ സേവനങ്ങൾ ലഭ്യമാകും.
ജുബൈൽ- മെയ് 9,23, ജൂൺ 13,27 എന്നീ തീയ്യതികളിലും, സകാക- അൽജൌഫ്. മെയ് 9, വാദി അൽ ദവാസിർ, അൽ ഖഫ്ജി- മെയ് 16, അറാർ- മെയ്30,ഹഫർ അൽ ബാത്തിൻ- മെയ് 23.
ഹായിൽ, ഹുഫൂഫ്- അൽഹസ്സ, അൽ ഖുരിയാത്ത എന്നിവിടങ്ങളിൽ ജൂൺ13 നും, ബുറൈദ- ജൂൺ 27 നും സന്ദർശിക്കും.
വിവിധ സാക്ഷ്യപ്പെടുത്തൽ അടക്കമുള്ള സേവനങ്ങൾ പര്യടന ദിവസങ്ങളിൽ കേന്ദ്രങ്ങളിൽ ലഭ്യമാകുന്നതിനായി മുൻകൂട്ടി വിഎഫ് എസ് വെബ് സൈറ്റ് മുഖാന്തിരം ഓൺലൈൻ ബുക്കിങ് നടത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
![]()
