റിയാദ്. പത്മശ്രീ കെ വി റാബിയയുടെ നിര്യാണത്തിൽ റിയാദ് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളിയായിരുന്നു പത്മശ്രീ റാബിയ എന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അവരുടെ വേർപാട് രാജ്യത്തിനു നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. പതിനേഴാം വയസ്സിൽ പോളിയോ രോഗബാധ അവരുടെ കാലുകളെ തളർത്തിയെങ്കിലും ഒട്ടും തളരാത്ത മനസ്സുമായി സാക്ഷരതാ പ്രവർത്തനങ്ങളിലും സ്ത്രീ ശാക്തീകരണ രംഗത്തും ഗ്രന്ഥശാല പ്രവർത്തനങ്ങളിലും അവർ സജീവമായി.
“സ്വപ്നങ്ങൾക്ക് ചിറകുകൾ ഉണ്ട്” എന്നാണ് അവരുടെ ആത്മകഥയുടെ പേര്. രോഗം തളർത്തിയ കാലുകളും കരുത്തുറ്റ മനസ്സുമായി വീൽ ചെയറിന്റെ സഹായത്തോടെ കർമ രംഗത്ത് സജീവമായി രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയോളം ഉയർന്ന പ്രിയപ്പെട്ട രാബിയ വിടർത്തിയ സ്വപ്ന ച്ചിറക്കുകൾ തലമുറകൾക്ക് പ്രചോദണമാകുമെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു
![]()
