റിയാദ്: റിയാദ് കെഎംസിസി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് “സൈൻ ഓഫ് ഹോപ്പ്” ശ്രദ്ധേയമായി. മെയ് 2 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ബത്തയിലെ നൂർ ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കളും യുവാക്കളും സജീവമായി പങ്കെടുത്തത് അറിവ് നിറഞ്ഞ സംവാദവേദിയായി മാറി.
ലഹരി ഉപയോഗം, മോശം ആസക്തികൾ, കുടുംബത്തിൽ പുതിയ തലമുറയെ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് പാരന്റിംഗ് ലൈഫ് കോച്ചായ സുഷമ ഷാൻ നയിച്ചു. ടെക്നോളജിയുടെ ഈ യുഗത്തിൽ കുട്ടികളുമായി എങ്ങനെ മാനസികബന്ധം ശക്തിപ്പെടുത്താം, അതിരുകളും സ്വാതന്ത്ര്യവും എങ്ങനെ സുതാര്യമായി കൈകാര്യം ചെയ്യാം എന്നതിലായിരുന്നു ക്ലാസ്സിന്റെ പ്രധാന വിഷയം. രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.
പ്രോഗ്രാമിന്റെ ഉദ്ഘാടനം അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിൻ റിസയുടെ സ്കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ നിർവഹിച്ചു. ചെയർമാൻ റഫീഖ് ചെറുമുക്ക് അദ്യക്ഷത വഹിച്ചു.

പരിപാടിക്കിടയിൽ വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി നടത്തിയ ലക്കി ഡ്രോയിലെ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയമു ഹാജി, മുഹമ്മദ് വേങ്ങര, റിയാദ് കെഎംസിസി ജില്ലാ കമ്മിറ്റി ട്രഷറർ മുനീർ വാഴക്കാട് എന്നിവർ ചേർന്ന് വിതരണം ചെയ്തു. വെൽഫെയർ വിംഗ് കൺവീനർ റിയാസ് തിരൂർക്കാട് സ്വാഗതവും ട്രഷറർ നൗഫൽ തിരൂർ നന്ദിയും പറഞ്ഞു.
ഷറഫു പുളിക്കൽ, ഇസ്ഹാഖ് താനൂർ,നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ജാഫർ പി പി പനങ്ങാങ്ങര, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അനസ് പെരുവള്ളൂർ,
ഇസ്മായിൽ സിവി, അൻസിഫ് അങ്ങാടിപ്പുറം എന്നിവർ പരിപാടി നേതൃത്വം നൽകി.
![]()
