ഉദയ്പൂർ: മുന്‍ കേന്ദ്രമന്ത്രിയും രാജസ്ഥാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു.78 വയസ്സായിരുന്നു. പൊള്ളലേറ്റതിനെ തുടർന്ന് അഹമ്മദാബാദിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.മാർച്ച് 31ന് വീട്ടിലെ ചടങ്ങിനിടെയാണ് പൊള്ളലേറ്റത്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.
മൂന്നു തവണ ലോക്സഭാംഗമായി. രണ്ടു തവണ കേന്ദ്രമന്ത്രിയായി സേവനം അനുഷ്ഠിച്ചു.
1985–90 കാലയളവിൽ രാജസ്ഥാൻ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിജി വ്യാസ്മഹിളാ കോൺഗ്രസ് മുൻ ദേശീയഅധ്യക്ഷയും രാജസ്ഥാനിലെ കോൺഗ്രസ് മുൻ പ്രസിഡന്റുമായിരുന്നു.
![]()
