കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ചു. ജാബിര്‍ ആശുപത്രിയിലെ നഴ്സായ കണ്ണൂര്‍ സ്വദേശി സൂരജ്, ഡിഫന്‍സില്‍ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിന്‍സി എന്നിവരെയാണ് അബ്ബാസിയായിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ ക ണ്ടെത്തിയത്. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമാണ് ഇവരുടെ താമസം.
കെട്ടിട കാവല്ക്കാരന് വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പോലീസും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. കുട്ടികള്‍ നാട്ടിലാണ്. ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികള്‍ ഇരുവരും നടത്തി വരികയായിരുന്നുവെന്നും പറയുന്നു.
![]()
