ജിദ്ദ: മലയാള ചലച്ചിത്ര ലോകത്തിന് ആഗോള മാനം സൃഷ്ടിച്ച വിഖ്യാത സിനിമാ സംവിധായകൻ ഷാജി എൻ കരുണിന്റെ നിര്യാണത്തിൽ ജിദ്ദ കേരള പൗരാവലി ദുഃഖം രേഖപ്പെടുത്തി.
തൻ്റെ സർഗ്ഗ വൈഭവം ലോകത്തിന് കാട്ടിക്കൊടുത്ത വിഖ്യാതമായ നിരവധി സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. പിറവി, എസ്തപ്പാൻ, കാഞ്ചനസീത, വാന പ്രസ്ഥം എന്നീ സിനിമകൾ അദ്ദേഹത്തിൻ്റെ അനശ്വരത വിളിച്ചോതുന്നവയാണെന്ന് അനുശോചനകുറിപ്പിൽ അറിയിച്ചു
![]()
