റിയാദ് : റിയാദിലെ പ്രമുഖ കുടുംബ കൂട്ടായ്മയായ തറവാട് സംഘടുപ്പിച്ച ജെ പി കപ്പ് മെഗാ ബാഡ്മിൻ്റൻ ടൂർണമെൻ്റ് സീസൺ 3 ഏപ്രിൽ 25, 26 തിയ്യതികളിൽ റിയാദിലെ റായിദ് പ്രകോട്ട് വെച്ച് നടന്നു. വിവിധ വിഭാഗങ്ങളിലായി ഇന്ത്യ, സൗദി, ഫിലിപ്പീൻസ്, ഇന്തോനേഷ്യ സ്വദേശികളായ മുന്നൂറിനടുത്ത് ബാഡ്മിൻ്റൺ താരങ്ങൾ മാറ്റുരച്ച വേദി ബാറ്റ്മിൻ്റൺ-കായിക പ്രേമികൾക്ക് നല്ലൊരു വിരുന്നായിരുന്നു. റിയാദിന് പുറമെ ദമ്മാം, അബഹ, ജിദ്ദ എന്നിവടങ്ങളിൽ നിന്നുമുള്ള താരങ്ങൾ ടൂർണമെൻ്റിൽ പങ്കെടുത്തു. എല്ലാ വിഭാഗങ്ങളിലെയും വിജയികൾക്കും റണ്ണേർസ് അപ്പിനും സർട്ടിഫിക്കറ്റ് , ക്യാഷ് പ്രൈസ്, ട്രോഫി എന്നിവയും സെമി ഫൈനലിസ്റ്റുകൾക്ക് മെഡലും സമ്മാനമായി നല്കി. സമാപന ചടങ്ങിൽ വച്ച് ടൂർണമെൻ്റിൻ്റെ പ്രധാന സ്പോൺസറയാ യു ഐ സി യുടെ സിഇഒ യും മാനേജിങ് ഡയറക്ടറുമായ ബദറുദ്ദീൻ അബ്ദുൾ മജീദിന് തറവാടിൻ്റെ സ്നേഹാദരമായി ഗുഡ്വിൽ അമ്പാസിഡർ അവാർഡ് നല്കി ആദരിച്ചു. താരങ്ങൾക്കും കാണികൾക്കും വിതരണം ചെയ്ത റാഫിൽ ഡ്രോ കൂപ്പൺ നറുക്കെടുപ്പിൻ്റെസമ്മാന വിതരണത്തോടെ ടൂർണമെൻ്റ് സമാപിച്ചു. കാരണവർ ഷിജു എം പി , ടൂർണമെൻ്റ് ഡയറക്ടർ ജോസഫ് കൈലാത്ത് എന്നിവരുടെ നേതൃത്വത്തിൽ, തറവാടിൻ്റെ കാര്യനിർവ്വാഹക സമിതിക്കും ടൂർണമെന്റ് ടെക്നിക്കൽ കമ്മിറ്റിക്കും ഒപ്പം തോളോട്തോൾ ചേർന്ന് പ്രായഭേദമന്യേ മുഴുവൻ തറവാട് കുടുംബാംഗങ്ങളും ഒത്തൂ ചേർന്ന് നടത്തിയ ടൂർണമെൻ്റ് എന്നത്തേയും പോലെ തറവാട് കുടുംബ കൂട്ടായ്മയുടെ ഒരുമയുടെ സാക്ഷാത്കാരമായിരുന്നു.
![]()
