അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
പ്രവാസികളുടെ അപകടമരണ പരിരക്ഷയായാണ് നോർക്കാ ഐഡി കാർഡ് ഉള്ളവർക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. നേരത്തെ 4 ലക്ഷം രൂപയായിരുന്നു പരിരക്ഷ. ഡിസബിലിറ്റി സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളും നൽകിവരുന്നുണ്ട്.വിദേശത്ത് നിന്ന് മൃതദേഹം കൊണ്ടുവരുന്നതിന് 50,000/- രൂപയുടെ ധന സഹായവും ലഭിക്കും.
പോളിസിയുടെ നിരക്കിലും ചെറിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. നിലവിൽ ജി എസ് ടി അടക്കം മൂന്ന് വർഷ കാലാവധിയുള്ള ഐഡി കാർഡിന് 372 രൂപ എന്നത് 408 രൂപയാവും.
2025 ഏപ്രിൽ ഒന്ന് മുതൽ നോർക്കാ ഐ ഡി എടുക്കുന്ന പ്രവാസികൾക്കാണ് മൃതദേഹം കൊണ്ടു പോവുന്നതിനുള്ള ധന സഹായം ലഭിക്കുക.
മൂന്ന് വർഷ കാലവധിക്കുള്ള ഐഡി കാർഡ് പ്രവാസിയാണെന്ന് തിരിച്ചറിയുന്നതിനും പ്രവാസികളുടെ വിവിധ ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നതിനാൽ ചെറിയ തുകയിൽ ഐ.ഡി കാർഡ് എടുക്കാൻ സാധിക്കും
![]()
