ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2K24 ന്റെ ഭാഗമായി നടന്ന ഫുട്ബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം . എട്ട് ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് കണ്ണൂർ ജില്ലയെ പരാജപ്പെടുത്തി മലപ്പുറം ജില്ല ചാമ്പ്യൻമാരായി. അബുഹമൂറിലെ ഹാമിൽട്ടൺ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ടൂർണമെന്റ് മികച്ച മത്സരങ്ങൾ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർകോട്, കണ്ണൂർ, തൃശൂർ, അൽഖോർ, സൗത്ത് സോൺ എന്നീ ടീമുകളാണ് കിരീടത്തിനായി പോരിനിറങ്ങിയത്. നോക്ക്ഔട്ട് മത്സരങ്ങളിലൂടെ സെമി ഫൈനലിൽ എത്തിയ കോഴിക്കോട്, മലപ്പുറം, സൗത്ത് സോൺ, കണ്ണൂർ തമ്മിലുള്ള മൽസരത്തിൽ കണ്ണൂർ, മലപ്പുറം ഫൈനലിൽ പ്രവേശിക്കുകയായിരുന്നു ലൂസേഴ്സ് ഫൈനലിൽ വിജയിച്ച് കോഴിക്കോട് മൂന്നാം സ്ഥാനത്തിന് അർഹരായി. മലപ്പുറം 10 പോയിന്റും കണ്ണൂർ 5 കോഴിക്കോട് 3 പോയിന്റ് കരസ്ഥമാക്കി.
മാൻ ഓഫ്ദി പ്ലെയർ ആയി തൗഫീഖ് മലപ്പുറത്തെയും മികച്ച ഗോൾ കീപ്പറായി ഷെബീർ, ടോപ് സ്കോററായി സുഹൈൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ചമ്പ്യാന്മാർക്കുള്ള ട്രൊഫി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ടി ടി കെ ബഷീർ, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പിഎസ് എം ഹുസൈൻ, ഗ്രാൻഡ്മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ചേർന്ന് കൈമാറി. വിവിധ ട്രോഫികളും മെഡലുകളും സംസ്ഥാന നേതാക്കളായ പി വി മുഹമ്മദ് മൗലവി, ആദം കുഞ്ഞി, സിദ്ധീക്ക് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ തഹക്കുട്ടി, വിടിഎം സാദിഖ്, സൽമാൻ എളയടം, സമീർ മുഹമ്മദ്, ശംസുദ്ധീൻ വാണിമേൽ, സവാദ് വെളിയങ്കോട്, മെഹ്ബൂബ് നാലകത്ത്, ടി ടി കുഞ്ഞമ്മദ്, അതീഖ് റഹ്മാൻ, അസീസ് ഹാജി എടച്ചേരി, ബശീർ കണ്ണൂർ, നൗഫൽ പുല്ലൂക്കര, മജീദ് കൈപ്പമംഗലം തുടങ്ങിയവർ കൈമാറി.
മുസ്ലിം ലീഗ് നേതാവ് ബഷീർ വെള്ളിക്കോത്ത്, ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി, ഫൈസൽ കേളോത്ത്, വിവിധ ജില്ലാ ഭാരവാഹികൾ, സംസ്ഥാന വിങ് ഭാരവാഹികൾ വിവിധ മത്സരങ്ങളിൽ അതിഥികളായി സംബന്ധിച്ച് കളിക്കാരുമായി പരിചയപ്പെട്ടു .
നവോത്സവ് സംഘാടക സമിതി നേതാക്കളായ റസാഖ് കുന്നുമ്മൽ, സിദ്ധീഖ് പറമ്പൻ, നൗഫൽ സി കെ, സൽമാൻ മഞ്ചേരി, നസീർ പി എസ്, അൻസാരി വേങ്ങര ,ശമ്മാസ്, അൻവർ കാഞ്ഞങ്ങാട്, റുബിനാസ് കോട്ടേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
![]()
