കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിലുള്ള ഗ്രാൻഡ് ബറോക്ക് പ്ലാസയിലാണ് സംസ്കാര ചടങ്ങുകൾ.രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടുന്ന വിശിഷ്ട വ്യക്തികളുടെ സംഘം ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി റോമിൽ എത്തി. രാഷ്ട്രപതി ദ്രൗപതി മുർമു ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിച്ചു.
ഏപ്രിൽ 21ന് വത്തിക്കാൻ പ്രദേശിക സമയം 7.35നായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗം. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മാർപാപ്പയുടെ മരണകാരണമെന്നാണ് വത്തിക്കാൻ അറിയിച്ചത്.
![]()
