ദുബായ് : ഇൻകാസ് തൃശ്ശൂർ (ദുബായ്) മണലൂർ നിയോജകമണ്ഡലം “സ്നേഹസംഗമം 2025” സംഘടിപ്പിച്ചു.
അജ്മാൻ ഉമ്മുൽ മൗമിനീൻ വിമൻസ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന സ്നേഹസംഗമം ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ല വർക്കിംഗ് പ്രസിഡണ്ട് തസ്ലിം കരീം അധ്യക്ഷത വഹിച്ചു.
ഇൻകാസ് തൃശ്ശൂർ മണലൂർ ഏർപ്പെടുത്തിയ ജീവകാരുണ്യ മേഖലയിലെ സ്തുത്യർഹ സേവനത്തിന് “പമ്പ്ര പരീദ് ഹാജി ഭാര്യ ബികുട്ടി മെമ്മോറിയൽ അവാർഡ്“ ശ്രീ റാഫി കോമളത്തിനും, ”ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്“ ശ്രീ.ശംസുദ്ധീൻ പട്ടികരക്കും നൽകി.
ഇൻകാസ് യുഎഇ ജനറൽ സെക്രട്ടറി ബി എ നാസർ, ഇൻകാസ് ദുബായ് ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നാരായണിപ്പുഴ, വൈസ് പ്രസിഡന്റ് സുലൈമാൻ കറുത്താക്ക, ഇൻകാസ് തൃശ്ശൂർ ജനറൽ സെക്രട്ടറി ആഷിഫ് കെ എ തുടങ്ങിയവർ ആശംസകൾ നേരുന്നു.
“സ്ത്രീകളും രാഷ്ട്രീയവും“ എന്ന വിഷയത്തെ ആസ്പദമാക്കി സാംസ്കാരിക സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി എം എ ഷഹനാസ് പ്രഭാഷണം നടത്തി. ഇൻകാസ് ദുബായ് സെക്രട്ടറി തരിസ്, ഇൻകാസ് തൃശൂർ ജനറൽ സെക്രട്ടറി രാജാറാം മോഹൻ, സെക്രട്ടറി നജീബ് കേച്ചേരി , ഉദയ് വാടാനാപ്പള്ളി, ബാധറുദ്ധീൻ കെട്ടുങ്ങൽ, മനീഷ് മഞ്ചറമ്പത്ത്, ജാബീഷ് കേച്ചേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും വർദ്ധ ആർട്സ് ബാന്റിന്റെ സംഗീത വിരുന്നും പരിപാടിക്ക് മിഴിവേകി. പ്രോഗ്രാം ചെയർമാൻ ഇബ്രാഹിം കേച്ചേരി സ്വാഗതവും കൺവീനർ ഷക്കീർ പി കെ നന്ദിയും പറഞ്ഞു.
![]()
