ദമാം :കണ്ണൂർ സ്വദേശി ദമാമിൽ നിര്യാതനായി.ചെക്കിക്കുളം സ്വദേശി അബ്ബാസ് (38 ) ദമ്മാമിൽ ഹ്യദയാഘാതം മൂലം താമസ സ്ഥലത്ത് മരണപ്പെട്ടത്. ദമാമിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
പരേതനായ മൊയ്തീൻ കുട്ടി-
സൈനബ ദമ്പതികളൂടെ മകനാണ്. ഭാര്യ-ശമീല
മക്കൾ- ആലിയ , അസ്റ, അഫ്താബ്. സഹോദരങ്ങൾ: സുബൈദ, സമീർ, ആബിദ
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
