ബാംഗ്ലൂർ :ഐഎസ്ആർഒ മുൻ ചെയർമാൻ കെ കസ്തൂരിരംഗൻ(84) അന്തരിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
ഒമ്പത് വർഷം ഐ എസ് ആർ ഒ യുടെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നൽകിയ കസ്തൂരി രംഗനെ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. രണ്ടു ദിവസം കഴിഞ്ഞയിരിക്കും സംസ്ക്കാര ചടങ്ങുകൾ ഉണ്ടാവുക.
1994- 2003വരെ ഐഎസ്ആർഒയുടെ ചെയർമാനായിരുന്നു. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്ട്ടറി എന്നി ചുമതകൾ വഹിച്ചിട്ടുണ്ട്.
![]()
