അൽഖോബാർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനൊപ്പം, അതിജീവനത്തിനും സ്വസ്ഥതയ്ക്കുമായി കേന്ദ്രവും സംസ്ഥാനവും ചേർന്ന് നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭിന്നതക്കിടയാക്കി സമൂഹത്തിൽ അസഹിഷ്ണുത വളർത്താൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരങ്ങൾക്കുമേൽ കർശന നടപടികൾ വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. , അക്രമത്തിൽ മരണം സംഭവിച്ചവർക്ക് ആദരാഞ്ജലി രേഖപ്പെടുത്തി. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും മാനവിക പിന്തുണയും നൽകണമെന്നും കേന്ദ്ര സർക്കാർ തയ്യാറാകണം എന്നും യോഗം ആവശ്യപ്പെട്ടു.
![]()
