ദുബായ് : കൊല്ലം കടയ്ക്കൽ ഒരുമയുടെ ആജീവനാന്ത അംഗങ്ങളുടെ സംഗമവും ജനറൽ ബോഡിയും നടന്നു. 200 ലേറെ പേർ പങ്കെടുത്ത ജനറൽ ബോഡി യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.
നൗഷാദ് ചുണ്ട(പ്രസി), പ്രമീഷ് കാര്യം(വൈസ് പ്രസി), രാജീവ് മണലുവട്ടം(സെക്ര), അഫ്സൽ ലത്തീഫ്, ഷാനവാസ് കുമ്മിൾ(ജോയിന്റ് സെക്ര), അക്ബർ ചിങ്ങേലി(ട്രഷ), അരുൺ ആനപ്പാറ(ആർട്സ് ക്ലബ് സെക്ര), നവാസ് പെരിങ്ങാട്(സോഷ്യൽ മീഡിയ കൺ), അനീഷ് നിർമ്മാല്യം(കാരുണ്യ സ്പർശം കൺ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഒരുമ ഡിജിറ്റൽ സുവനീർ പ്രകാശനം ചെയ്തു. വിദേശത്തുള്ള യുവതി യുവാക്കൾക്കായി പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാ കേന്ദ്രങ്ങൾ പ്രവാസ മേഖലയിൽ ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും പിഎസ്സിയോടും അഭ്യർഥിക്കുന്നതും വിമാന യാത്രാ നിരക്ക് നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉൾപ്പെടുന്നതുമായ പ്രമേയങ്ങൾ അംഗീകരിച്ചു
![]()
