ജിദ്ദ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വിദിന സന്ദര്‍ശനാര്‍ഥം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് ജിദ്ദയിലെത്തും. ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിക്ക് വന്‍ വരവേല്പാകും നല്‍കുക. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ മൂന്നാമത് സൗദി സന്ദര്‍ശനമാണിത്. നേരത്തെ 2016ലും 2019ലും മോദി സൗദി സന്ദര്‍ശിച്ചിരുന്നു. വിമാനത്താവളത്തില്‍നിന്ന് നേരെ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലിലേക്ക് പോകുന്ന മോദി ഉച്ചക്ക് രണ്ട് മുതല്‍ 2.30 വരെ ക്ഷണിക്കപ്പെട്ട ഇന്ത്യന്‍ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ജിദ്ദയിലെ അല്‍സലാം പാലസില്‍ കൂടിക്കാഴ്ച്ച നടത്തും.
![]()
