റിയാദ്: മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന് വനിതാ വിഭാഗം രൂപീകരിച്ചു. കാലിക്കറ്റ് ലൈവ് റസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. സംഘടനയുടെ പ്രസിഡന്റ് ബിനിത, സെക്രട്ടറി സ്റ്റെഫി, വൈസ് പ്രസിഡന്റ് റിയാ, ജോയിന്റ് സെക്രട്ടറി മാലിനി, മെന്റ്റര്‍ ലിന്‍സു എന്നിവര്‍ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
മോഹന്‍ലാലിന്റെ ‘തുടരും’ എന്ന പുതിയ സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റ് പ്രകാശനം, ഭാവി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘാടകര്‍ വിശദീകരിച്ചു. ജിസിസിയിലെ ആദ്യ വനിതാ സംഘടന രൂപീകരിക്കാന്‍ സഹായിച്ച ഫാന്‍സ് അസോസിയേഷനിലെ പ്രസിഡന്റ് റോബിന് ആറ്റിങ്ങല്‍, സെക്രട്ടറി റഹ്നീഷ് ബിന്‍ റഫീക്ക്, വൈസ് പ്രസിഡന്റ് ആഷില്‍ എക്സിക്യൂട്ടീവ് അംഗം ഡെനിസ് എനിവര്‍ സന്നിഹിതരായിരുന്നു. ലിന്‍സു നന്ദിപറഞ്ഞു.
![]()
