റിയാദ് : പല്ലാരിമംഗലത്തെയും സമീപ പ്രദേശങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയായ “ഇടം” മൂന്നാം വാർഷികം സംഘടിപ്പിച്ചു .
പൊതുയോഗം കോതമംഗലം എം എൽ എ ആന്റണി ജോൺ ഉത്ഘാടനം ചെയ്തു. നാടിൻറെ പൊതുവായ പ്രവർത്തന മണ്ഡലത്തിൽ ഇടം നടത്തിവരുന്ന ഇടപെടലുകൾ ശ്ളാഘനീയമാണെന്നും ഭാവി പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു .
ഇടം പ്രസിഡന്റ് ഷിഹാബ് അബൂബക്കർ അധ്യഷത വഹിച്ചു. സെക്രട്ടറി ഷാജഹാൻ എം ഹസൈനാർ പ്രവർത്തന – സംഘടന റിപ്പോർട്ടും, ട്രഷറർ റിയാസ് പുലാരിയിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു .
അടുത്ത രണ്ടു വർഷക്കാലം സംഘടനയെ നയിക്കാൻ 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു .
- അജാസ് ഓ ജമാൽ (പ്രസിഡന്റ് )
- സിജിൻ കൂവളളൂർ (സെക്രട്ടറി )
- അൻഷാദ് നാസർ (ട്രെഷറർ )
- സഫർ പൈമറ്റം , ഷൗക്കത്ത് അലി ( വൈസ് പ്രസിഡണ്ടുമാർ )
- അഖിലേഷ് മാത്യു, ഷിഹാബ് അബൂബക്കർ (ജോയിന്റ് സെക്രട്ടറിമാർ )
- ഷാജഹാൻ (ജോയിന്റ് ട്രെഷറർ)
- ഹസീന റസാഖ് (വിമെൻസ് കോഓർഡിനേറ്റർ)
- ജെഫിൻ കൂവളളൂർ (മീഡിയ കോഓർഡിനേറ്റർ )
- അജിൽസ് , മുഹ്സിൻ (പ്രോഗ്രാം കോർഡിനേറ്റർസ് )
എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു . സെക്രട്ടറി സിജിൻ കൂവള്ളൂർ നന്ദി പറഞ്ഞു.
![]()
