മനാമ : ബഹ്റൈനിലെ ജീവകാരുണ്യ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്റൈൻ കൂട്ടായ്മ വനിതാ വിഭാഗം രൂപീകരിക്കുകയും 2025- 27വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെയും തെരെഞ്ഞെടുത്തു. എക്സ്പ്രസ്സ് ഹോട്ടലിൽ ചേർന്ന തെരഞ്ഞെടുപ്പു യോഗത്തിന് പ്രസിഡന്റ് അൻവർ നിലമ്പൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുബിൻദാസ് സ്വാഗതം പറഞ്ഞു.
വനിതാ വിഭാഗം ഭാരവാഹികളായി രേഷ്മ സുബിൻദാസ്(പ്രസിഡന്റ്), നീതു ലക്ഷ്മി(സെക്രട്ടറി ), ജസ്ന അലി(ട്രെഷറർ), മെഹ്ജബിൻ സലീജ് (ചീഫ് കോർഡിനേറ്റർ), ജംഷിത കരിപ്പായി, സുഹ്റ മുഹമ്മദ്, നീതു രജീഷ്ജോ (വൈസ് പ്രസിഡന്റുമാർ), ഷാമിയ സാജിദ്, റജീന ഇബ്രാഹിം, സുഹ്റ മൊയ്ദീൻകുട്ടി (ജോ. സെക്രട്ടറിമാർ ), മുഹ്സിന കെ.സി(അസിസ്റ്റന്റ് ട്രെഷറർ), ഷഫ യാഷിഖ് (മെമ്പർഷിപ്പ് സെക്രട്ടറി ), ജുമി മുജി(എന്റർടൈൻമെന്റ് സെക്രട്ടറി), ഷിംനഅദീബ് (ചാരിറ്റി കൺവീനർ ), ഫർസാന നജീബ്, അമ്പിളി രാജേഷ്, മുബീന മൻഷീർ, ഷിമ എബ്രഹാം, മിൻസിയ ആഷിഫ്, റിയ സി എസ് (കോർഡിനേറ്റർമാർ ) എന്നിവരേയും 25 അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു. ട്രെഷറർ ജസ്നഅലി നന്ദി പറഞ്ഞു.
![]()
