ഷാർജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കാസർകോട് സ്വദേശി മരിച്ചു . എമിറേറ്റിലെ ദൈദ് എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തിലാണ് മുക്രി ഇബ്രാഹിം (50) ആണ് മരിച്ചത്.
ബേക്കൽ പള്ളിക്കര മൗവ്വലിലെ സൂപ്പർ മാർക്കറ്റ് ഉടമയായ ഇബ്രാഹിം റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ വന്ന കാർ ഇടിച്ചാണ് അപകടം ഉണ്ടായത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ഷാർജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: ആബിദ. മക്കൾ: ഇർഫാൻ, അസീം, ഇഫ്ര.
![]()
