അബുദാബി: അബൂദബി മലയാളി സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആന്റി ഡ്രഗ് കാമ്പയില്‍ സംഘടിപ്പിച്ചു. ബോധവത്കരണ പ്രോഗ്രാമില്‍ റിട്ട. പോലീസ് സൂപ്രണ്ട് പി പി സദാനന്ദന് ക്ലാസ്സെടുത്തു. സമാജം ലേഡീസ് വിംഗ് കണ്‍വീനര്‍ ലാലി സാംസന് അധ്യക്ഷത വഹിച്ചു. മലയാളി സമാജം ജനറല്‍ സെക്രട്ടറി ടി വി സുരേഷ് കുമാര്‍, ട്രഷറര്‍ യാസിര്‍ അറാഫത്ത്, സമാജം കോര്‍ഡിനേഷന്‍ ജനറല്‍ കണ്‍വീനര്‍ സുരേഷ് പയ്യന്നൂര്‍ പ്രസംഗിച്ചു. ലേഡീസ് വിംഗ് ജോയിന്റ് കണ്‍വീനര്‍മാരായ ചിലു സൂസന് മാത്യു ആമുഖ ഭാഷണം നടത്തി. ഷീന ഫാത്വിമ ചര്‍ച്ച നിയന്ത്രിച്ചു. ജോയിന്റ് കണ്‍വീനര്‍മ്മാരായ നമിത സുനില്‍ സ്വാഗതവും ശ്രീജ പ്രമോദ് നന്ദിയും പറഞ്ഞു. സല്ക്ക ഷഹല്‍ പ്രാര്‍ഥനാ ഗാനം ആലപിച്ചു. പങ്കെടുത്തവര്‍ ചടങ്ങില്‍ വെച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.
![]()
