ഷാർജ: ഇൻകാസ് ഷാർജ കൊല്ലം ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ കൊല്ലം ഡി.സി.സി പ്രസിഡന്റുമായിരുന്ന ഡോ. ശൂരനാട് രാജശേഖരന്റെ നിര്യാണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പരിപാടി ഇൻകാസ് ഷാർജ, കൊല്ലം ജില്ല കമ്മിറ്റി പ്രസിഡന്റ് ജർമ്മിയാസ് യേശുദാസ് അധ്യക്ഷതവഹിച്ചു. ശൂരനാട് രാജശേഖരന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭിച്ച യോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റും ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗവുമായ അഡ്വ. വൈ.എ. റഹിം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻകാസ് യു.എ.ഇ ഭാരവാഹികളായ അൻസാർ താജ്, അഹമ്മദ് ഷിബിലി, ഇൻകാസ് ഷാർജ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ ഷാജിലാൽ, ജിജു, രഘുകുമാർ മണ്ണുരേത്ത്, സാം വർഗീസ്, കോഴിക്കോട് ജില്ല പ്രസിഡന്റ് നൗഷാദ് മന്ദൻകാവ്, മലപ്പുറം ജില്ല ട്രഷറർ ബഷീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് ഷാർജ കൊല്ലം ജില്ലാ കമ്മിറ്റി ഭാരവാഹികളായ, ബിജു തങ്കച്ചൻ, കുമാർ ചടയമംഗലം സോജൻ തുളസീധരൻ, മനോജ് മനാമ, അനിൽകുമാർ കൈപ്പള്ളിൽ, ഹക്കിം മാറനാട്, അബ്ബാസ് ടിജോ ബേബി, ലിജു കെ രാജ്, അൻസാർ അസീസ് എന്നിവർ സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റിയുടെയും സ്റ്റേറ്റ് കമ്മിറ്റിയുടെയും വിവിധ ജില്ലാ കമ്മിറ്റികളുടെയും ഭാരവാഹികൾ പങ്കെടുത്തു
![]()
