റിയാദ് :മയക്കുമരുന്ന് ഉപയോഗം,സൈബർ സുരക്ഷ,സോഷ്യൽ മീഡിയ അപകടങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഓ ഐ സി സി വനിതാ വേദി സംഘടിപ്പിക്കുന്ന ബോധവൽക്കരണ സെമിനാർ നാളെ റിയാദിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിക്ക് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ ലൈഫ് കോച്ചും തെറാപ്പിസ്റ്റും പരിശീലകയുമായ സുഷമ ഷാനാണ് ബോധവൽക്കരണ സെമിനാറിന് നേതൃത്വം കൊടുക്കുന്നത്.
എൻ എൽ പി , ഇ എഫ് റ്റി , എന്നേഗ്രാം, ഗ്രാഫോളജി, ബോഡി ലാംഗ്വേജ്, ട്രാൻസാക്ഷണൽ അനാലിസിസ് എന്നിവയിൽ പ്രാവണ്യം നേടിയ സുഷമ ഷാൻ ഇതിനകം നൂറോളം പരിപാടികളിൽ പങ്കെടുത്തു റിയാദ് പൊതു സമൂഹത്തിൽ നിറ സനിധ്യമായി കഴിഞ്ഞട്ടുണ്ട് .സൗദിയിലെ വിവിധ സ്കൂളുകൾ, കമ്മ്യൂണിറ്റി ഇവന്റുകൾ, ഇന്ത്യൻ, ഓസ്ട്രേലിയൻ, യുഎസ്, ജർമ്മൻ തുടങ്ങിയ എംബസികളിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ഉള്ള പരിപാടികൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട് .

![]()
