ജിദ്ദ :മക്കയിൽ പതിറ്റാണ്ടുകളുടെ ചിരകാല സ്വപ്നമായ എംബസി സ്കൂൾ എന്ന ആവശ്യം എന്നും ശക്തമാണ് എന്ന് ജിദ്ദ ഇന്ത്യൻ കോണ്‍സുലേറ്റിൽ ഏപ്രിൽ 11 നു നടന്ന ഓപ്പൺ ഫോറത്തിൽ മലയാളീസ് നഴ്സസ് ഫോറം ശക്തമായി ആവശ്യപ്പെട്ടു .
മക്കയിലെയും പരിസര പ്രദേശങ്ങളിയെയും വിവിധ ആശുപത്രികളിൽ ജോലി ചെയുന്ന മലയാളീ നഴ്സുമാരുടെ ഒരു കൂട്ടായ്മയാണ് മലയാളീ നഴ്സസ് ഫോറം (എം.ൻ.ഫ്).
പുലർച്ചെ തുടങ്ങുന്ന രണ്ടു മണിക്കൂർ വീതം ഇരുവശത്തേക്കും പ്രതികൂല കാലാവസ്ഥയിലും യാത്ര ചെയ്തു പോകുന്ന കുട്ടികളും അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുന്ന രക്ഷിതാക്കളും വര്‍ഷങ്ങളായി മാനസികമായും ശാരീരികമായും സാമ്പത്തികമായും അനുഭവിക്കുന്ന ബുധിമുട്ടുകൾക്ക് ഒരു പരിഹാരം കാണുക എന്ന ഉദ്ദേശത്തോടെയാണ് ബന്ധപ്പെട്ടവർ ഓപ്പൺ ഹൗസ്സിൽ എത്തിയത്.
സൗദി വിദ്യഭ്യാസ നയം അനുസരിച്ചു തങ്ങളുടെ പരിധിയിൽ വരുന്ന കാര്യങ്ങൾക്ക് എല്ലാ പിന്തുണയും ഭാവി പരിപാടികളുടെ ഒരു രൂപരേഖയും കോൺസുലേറ്റ് അധികൃതർ വിശദികരിച്ചു .കോൺസുലേറ്റ് സംഘത്തെ പ്രധിനിതികരിച്ച ബഹു . ഫഹാദ് ആഹ്മെദ് ഖാൻ സൂരി (കോൺസൽ ജനറൽ ),മുഹമ്മദ് ഹാഷിം (കോൺസൽ,കമ്മ്യൂണിക്കേഷൻ &കോമേഴ്സ് ),കമലേഷ് കുമാർ മീന (കോൺസൽ ,സാമൂഹിക ക്ഷേമം ),സയ്ദ് ഖുദ്റത്തുല്ലാഹ് (വൈസ് കോൺസൽ ,സാമൂഹിക ക്ഷേമം ) എന്നിവരും എം.ൻ.ഫ് ഭാരവാഹികളും രക്ഷിതാക്കളും പങ്കെടുത്തു .
നിലവിൽ മക്കയിലെ എല്ലാ വിദ്യാർത്ഥികളുടെയും വിവരശേഖരണത്തിനു താഴെ കൊടുത്ത ലിങ്കിൽ വിവരങ്ങൾ നൽകി എത്രയും പെട്ടന്ന് സഹകരിക്കാൻ ബന്ധപെട്ടവർ അഭ്യർത്ഥിച്ചു .
![]()
