ബുറൈദ : കേന്ദ്ര സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ലിനെതിരെ
ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
ബുറൈദയിൽ സംഘടിപ്ലിച്ച പ്രതിഷേധ സദസ്സ് ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രമോദ് കൂര്യൻ കോട്ടയം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. വഖഫ് ഭേദഗതി നിയമം ഭരണ ഘടനാ വിരുദ്ധവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് പ്രതിഷേധ സദസ്സിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ബുറൈദയിലെ പ്രമുഖ വ്യക്തിത്വം എഞ്ചീനിയർ മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.
ഒ ഐ സി സി ഖസിം സെൻട്രൽ കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരി സക്കീർ പത്തറ, ഫൈസൽ ആലത്തൂർ (കെ എം സി സി) നിഷാദ് പാലക്കാട് (പ്രവാസി സംഘം ) അസ്കർ ഒതായി (സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ )റഷീദ് വാഴക്കാട് (തനിമ ), ഷിഹാബ് സവാമ
(ഐ സി ഫ് ), അബ്ദുൽ റഫീഖ്വ് (SIC ഖാഫില ), എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി പി എം അശ്റഫ് കോഴിക്കോട് സ്വാഗതവും ട്രഷറർ അനസ് ഹമീദ് നന്ദിയും പറഞ്ഞു.
![]()
