മനാമ: ഹ്രസ്വ സന്ദർശനാർത്ഥം ബഹ്റൈനിലെത്തിയ കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം എം.കെ. ഫാത്തിമക്ക് പ്രവാസി വെൽഫെയർ സ്വീകരണം നൽകി.
സിഞ്ചിലെ പ്രവാസി സെൻ്ററിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ എം. കെ ഫാത്തിമയെ പൊന്നാട അണിയിച്ച് ആദരിച്ചു.
രണ്ട് ടേമുകളിലായി 10 വർഷത്തോളമായി ഗ്രാമപഞ്ചായത്ത് അംഗമായി പ്രവർത്തിക്കുന്ന എം കെ. ഫാത്തിമ വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി ആയി മൽസരിച്ചാണ് വിജയിച്ചത്.
![]()
