റിയാദ് : തൃശൂർ ജില്ല പ്രവാസി കൂട്ടായ്മ മലസ് ഏരിയ ട്രഷററും സ്നേഹനിധി ഇൻചാർജുമായ ഷിന്റൊ ചാക്കോക്ക് കൂട്ടായ്മ മലസ് ഏരിയ പ്രവർത്തകർ ഹൃദ്യമായ യാത്രയപ്പ് നൽകി .
മലസ് ചെറി റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ എരിയ പ്രസിഡന്റ് ജമാൽ ചേർപ്പ് അധ്യക്ഷത വഹിച്ചു .
സെൻട്രൽ കമ്മറ്റി സെക്രട്ടറി സഗീർ അന്താ രത്തറ , ജീവകാരുണ്യ കൺവീനർ രാജു തൃശൂർ , സെൻട്രൽ കമ്മറ്റി എക്സിക്യൂട്ടീവ് അംഗം സുനിൽ കൊടകര , വിപിൻദാസ് , സേതുമാധവൻ ,അരുൺ അശോക് എന്നിവർ സംസാരിച്ചു . കൂട്ടായ്മയുടെ മൊമെന്റോ സഗീർ അന്തരത്തറ , രാജു തൃശൂർ എന്നിവർ ഷിന്റൊ ചാക്കോക്ക് നൽകി . യാത്രയപ്പിനു നന്ദി പറഞ്ഞുകൊണ്ട് ഷിന്റൊ സംസാരിച്ചു .
ഇരുപതു വർഷത്തോളമായി റിയാദിൽ ജോലി ചെയ്യുന്ന ഇദ്ദേഹം തൃശൂർ വെള്ളിക്കുളങ്ങര സ്വദേശിയാണ് . റിയാദിൽ അർണോ പ്രീ പ്രിന്റിങ് പ്രസ് എന്ന സ്ഥാപനത്തിൽ സെയിൽസ് റെപ് ആയി ജൊലി ചെയ്തു വരികയായിരിന്നു .യോഗത്തിനു വിൻസെന്റ് സ്വാഗതവും ഹുസൈൻ വടക്കാഞ്ചേരി നന്ദിയും പറഞ്ഞു .
![]()
