ദോഹ: ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഈദാഘോഷം സംഘടിപ്പിച്ചു. പെരുന്നാൾ ദിനം ദോഹ കോർണിഷിൽ മത്സ്യത്തൊഴിലാളികൾക്ക് സ്നേഹ സമ്മാനമായി മധുരവും ശീതള പാനീയങ്ങളും നൽകിയാണ് ആഘോഷം സംഘടിപ്പിച്ചത്.
ജനറൽ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് അധ്യക്ഷതവഹിച്ചു. ഐ.സി.ബി.എഫ് മത്സ്യത്തൊഴിലാളി ലേബർ വിഭാഗം തലവൻ ശങ്കർ ഗൗഡിന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അമർ വീർ സിങ്, ഇർഫാൻ അൻസാരി, മിനി സിബി എന്നിവർ പങ്കെടുത്തു. സെക്രട്ടറി ജാഫർ തയ്യിൽ നന്ദി പറഞ്ഞു.
![]()
