കുവൈത്ത് : ഒ.ഐ.സി.സി കുവൈത്ത് കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കൃപേഷ് – ശരത് ലാൽ മെമ്മോറിയൽ ട്രോഫി’ സെവെൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര നിർവഹിച്ചു. കാസർകോട് ജില്ല പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത്, ടൂർണമെന്റ് കൺവീനർമാരായ നൗഷാദ് കള്ളാർ, ഇക്ബാൽ മെട്ടമ്മൽ എന്നിവർ ഏറ്റുവാങ്ങി. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കാസർകോട് ജില്ലയുടെ ചാർജ് ഉള്ള നാഷനൽ കമ്മിറ്റി സെക്രട്ടറി ജോയ് കരവാളൂർ, മറ്റു നാഷനൽ കമ്മിറ്റി ഭാരവാഹികൾ, നാഷനൽ കമ്മിറ്റി മെംബർ രാമകൃഷ്ണൻ കള്ളാർ, സൂരജ് കണ്ണൻ, ജില്ല ജനറൽ സെക്രട്ടറി അനിൽ ചീമേനി, ട്രഷറർ രാജേഷ് വേലിയാട്ട്, ജില്ല കമ്മിറ്റി ഭാരവാഹികളായ വത്സരാജ്, സുമേഷ് രാജ്, രത്നാകരൻ തലക്കാട്ട്, വിവിധ ജില്ല കമ്മിറ്റി ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. മേയ് 16ന് വൈകുന്നേരം അഞ്ചു മുതൽ ഫഹാഹീൽ സൂക്ക് സബാഹ് ഫുട്ബാൾ ഗ്രൗണ്ടിലാണ് ടൂർണമെന്റ്. ഏപ്രിൽ 25 വരെ ടീം രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്- നൗഷാദ് കള്ളാർ – 66719501, അനിൽ ചീമേനി – 66980769, ഇക്ബാൽ മെട്ടമ്മൽ – 97201086, സുരേന്ദ്രൻ മുങ്ങത്ത് -99520579.
![]()
