മധുര: സിപിഐ എം പാർടി ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ മധുരയിൽ ചേർന്ന ഇരുപത്തിനാലാം പാർടി കോൺഗ്രസ് തെരഞടുത്തു.പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽ സെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുത്.
എം എ ബേബി,പിണറായി വിജയൻ,ബി വി രാഘവുലു,തപൻ സെൻ,നിലോൽപൽ ബസു,എ വിജയരാഘവൻ,മുഹമ്മദ് സലീം,അശോക് ധാവ്ളെ,രാമചന്ദ്ര ഡോം,എം വി ഗോവിന്ദൻ,
സുധീപ് ഭട്ടാചാര്യ,ജിതേന്ദ്ര ചൌധരി,കെ ബാലകൃഷ്ണൻ,യു വാസുകി,അമ്രാ റാം,വിജൂ കൃഷ്ണൻ,മറിയം ധാവ്ളെ,അരുൺ കുമാർ എന്നിവരടങ്ങിയ 18 അംഗ പോളിറ്റ് ബ്യൂറോ ആണ് നിലവിൽ വന്നത് .
![]()
