കണ്ണൂർ: മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം എം. ബാബുരാജ് (60) അന്തരിച്ചു. കണ്ണൂർ പയ്യന്നൂർ അന്നൂർ സ്വദേശിയാണ്. രണ്ട് തവണ ഫെഡറേഷൻ കപ്പ് നേടിയ കേരള പൊലീസ് ടീമിലെ പ്രതിരോധ നിര താരമായിരുന്ന ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു.വി.പി.സത്യൻ, ഐ.എം.വിജയൻ, യു.ഷറഫലി, സി.വി.പാപ്പച്ചൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്റെ ആദ്യ ഇലവനിൽ വിങ് ബാക്കായി ഇടം പിടിച്ചിരുന്നു ബാബുരാജ്. കാലിക്കറ്റ് സർവകലാശാല ടീമിലും കളിച്ചു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ല്‍ കേരള പൊലീസില്‍നിന്ന് കെഎപി അസിസ്റ്റന്റ് കമാൻഡന്റായി വിരമിച്ചു. സംസ്കാരം മൂരിക്കോവ്വൽ സമുദായ ശ്മശാനത്തിൽ നടന്നു.
![]()
