ജിസാന്‍: കൊല്ലം സ്വദേശിയെ ജിസാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം മനപ്പള്ളി നോര്‍ത്ത് സ്വദേശി രാജേഷ് (43) ആണ് ജിസാന്‍ സമീപം ബിഷയിലെ താമസസ്ഥലത്തിന് ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങി മരിച്ചത്.
ബിഷയില്‍ ടൈല്‍സ് ജോലി ചെയ്തു വരികയായിരുന്നു. അഞ്ചു വർഷമായി നാട്ടിൽ പോയിട്ട്.മൃതദേഹം പോലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി ബിഷാ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റി.
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബിഷയിലെ സാമൂഹിക പ്രവര്‍ത്തകനും സി.സി.ഡബ്ലൂ.എ മെമ്പറുമായ അബ്ദുല്‍ അസീസ് പാതിപാറമ്പന് കൊണ്ടോട്ടിയെ രാജേഷിന്റെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്. രാജേഷിന് നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയും ഒരു കുട്ടിയും ഉണ്ട്.
![]()
