റിയാദ് : റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ ബെസ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളിൽ പങ്കെടുക്കാനായി എത്തിയ പ്രമുഖ ഗായിക സുമി അരവിന്ദിന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.ഭാരവാഹികളായ നിഹാസ് പാനൂർ , മജീദ് പൂളക്കാടി , ജിജോ കണ്ണൂർ , ഷാനവാസ് വെമ്പിളി , ഹസൻ പന്മന , ബാബു , എക്സികൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്നാണ് സ്വീകരിച്ചത്.
നാളെ (04/03/2025) വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ഉമ്മ്ൽ ഹമാമിലെ ദൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയതിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .സുമി അരവിന്ദ്,സുമേഷ് കൂട്ടിക്കൽ കൂടാതെ റിയാദിലെ കലാകാരൻമാരും പങ്കെടുക്കും.

![]()
