കുവൈത്ത്: ഫ്യൂച്ചര്‍ ഐ തിയേറ്റർ ആൻഡ് ഫിലിം ക്ലബ്ബ് മംഗഫ് ലോക നാടക ദിനം ആചരിച്ചുകലാസദൻ ഹാളിൽ നടന്ന ചടങ്ങിൽ സീസേർസ് ട്രാവൽ ഗ്രൂപ്പ് സിഇഒ പി എൻ ജെ കുമാർ മുഖ്യാതിഥി ആയിരുന്നു.ചടങ്ങിൽ കുവൈത്തിലെ ഒട്ടനവധി കലാ സാംസ്കാരിക പ്രവത്തകരും നാടക പ്രവർത്തകരും പങ്കെടുത്തു.സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതം പറഞ്ഞു.
ഫ്യൂച്ചർ ഐ രക്ഷാധികാരി ഷമേജ് കുമാർ പ്രശസ്ഥ ഗ്രീക്ക് നാടക പ്രവർത്തകൻ ആയ തിയോദോറോസ് തേർസോ പൗലോസ്ന്റെ ഈ വർഷത്തെ ലോകനാടക ദിന സന്ദേശം വായിച്ചു. ഡോ. സാംകുട്ടി പട്ടം കരി , ഡോ ശ്രീജിത്ത് രമണൻ എന്നിവരുടെ നാടക ദിന സന്ദേശത്തിന്റ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഷമേജ് കുമാർ ചർച്ച നിയന്ത്രിച്ചു.അനീഷ് അടൂരും സംഘവും അവതരിപ്പിച്ച മൈക്രോ ഡ്രാമ ഇന്ന് സമൂഹത്തിൽ നിലകൊള്ളുന്ന ലഹരി ഉപയോഗത്തിന് എതിരെയുള്ള സന്ദേശം നൽകുന്നതായിരുന്നു. ഗോവിന്ദ് ശാന്ത തന്റെ സ്വന്തം നാടകവേദിയായ സ്ട്രീറ്റ് ഡോഗിന്റെ പേരിൽ അവതരിപ്പിച്ച ട്രാഫിക് എന്ന ഏകാംഗ നാടകം കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി .
ഫ്യൂച്ചർ ഐ തിയേറ്ററിന്റെ സജീവ പ്രവർത്തകയായ അകാലത്തിൽ അന്തരിച്ച ഡോക്ടർ പ്രശാന്തിയെ പ്രസിഡൻറ് സന്തോഷ് കുട്ടത്ത് അനുസ്മരിച്ചു. തുടർന്ന് യോഗവും അനുശോചനം രേഖപ്പെടുത്തി. ശതാബ്ദി മുഖർജി, മീര വിനോദ് എന്നിവര്‍ സംസാരിച്ചു.
![]()
