ബഹ്റൈൻ : കണ്ണൂർ സർഗ്ഗവേദിയുടെ വിഷു ഈദ് ഈസ്റ്റർ ആഘോഷം ബി എം സി യുമായി ചേർന്ന് മെയ് 2നു ബി എം സി ഹാളിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ഇന്ത്യൻ ക്ലബ്ബിൽ ചേർന്ന ചടങ്ങിൽ രക്ഷാധികാരി ജനാർദ്ദനൻ നമ്പ്യാറിന്റെ നേതൃത്വത്തിൽ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു. വൈസ് പ്രസിഡണ്ട് സുധേഷ് യോഗത്തിന് അധ്യക്ഷത വഹിച്ചു.യോഗത്തിൽ ബഹ്റൈനിലെ ബിസിനസ് രംഗത്ത് മുന്നിട്ടുനിൽക്കുന്ന പ്രമുഖ വ്യക്തികളെ ആദരിക്കാൻ തീരുമാനിച്ചു. കൂടാതെ, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനമെടുത്തു.
രഞ്ജിത്ത്, സന്തോഷ് കൊമ്പിലത്തു, സതീശൻ പി, സുനിൽ (സൽമാബാദ്), രത്നകുമാർ, ഹേമന്ത്, സനൽകുമാർ, റോഷിൻ, സന്തോഷ് തലവിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ സെക്രട്ടറി ബിജിത്ത് സ്വാഗതവും ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
![]()
