റിയാദ് : റിയാദിലെ മമ്പാട് പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ മർവയുടെ പതിനൊന്നാമത് മർവ ഇഫ്താർ സംഗമം 2025 സുലൈയിലെ ഇസ്തിറാഹയിൽ വെച്ച് നടന്നു. റിയാദിലെ എല്ലാ മർവ കുടുംബങ്ങളും, മമ്പാട് നിവാസികളും പങ്കെടുത്ത ഇഫ്താർ സംഗമം ജനപങ്കാളിത്തം കൊണ്ടും നടത്തിപ്പ് കൊണ്ടും ശ്രദ്ധേയമായി.
മർവയുടെ മുതിർന്ന അംഗങ്ങളും, റിയാദിലെ രാഷ്ട്രീയ,സാമൂഹികരംഗത്തെ പ്രമുഖരും, നാട്ടിലെപൗരപ്രമുഖരും ,ബിസിനസ് രംഗത്തെ പ്രമുഖരും പങ്കെടുത്ത ഇഫ്താർ വിരുന്നിനു
ഇഫ്താർ കൺവീനർ ഇക്ബാൽ വി.പി പ്രസിഡന്റ് ഷംജിത്ത് കരുവാടൻ രക്ഷാധികാരികളായ ഫക്രുദ്ധീൻ വലിയപീടിയക്കല് ,റഫീഖ് , മുജീബ് കല്ലുമുറിയൻ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജിഷു കാഞ്ഞിരാല , സമീർ കരുവാടൻ,സാനു വടപുറം,ഹാഫിസ് പിടി ,മനോജ് ബാബു, മുത്തലിബ് , സലീം കരുവപറമ്പൻ, നിസാർ കപ്പച്ചാലി എക്സികുട്ടീവ് അംഗങ്ങളായ ബാബു പുള്ളിപ്പാടം, സുനിൽ പുള്ളിപ്പാടം ,ഹഫീഫ് ഹൈദർ , ഫത്തീൻഹുസൈൻ, ഷൗക്കത്ത് വടപുറം , അംഗങ്ങളായ അഷ്ഫാഖ് ചോലയിൽ,ഷംസു വടപുറം ,സുധീഷ് , അജ്മൽ എന്നിവർ നേതൃത്വം നൽകി
![]()
