റിയാദ് : റിയാദ് കലാഭവൻ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.സുമൈസിയിലുള്ള കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ വച്ച് നടന്ന പരിപാടിയിൽ സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ,മാധ്യമ രംഗത്തുള്ളവർ പങ്കെടുത്തു. ചെയർമാൻ ഷാരോൺ ഷെരീഫിന്റെ അധ്യക്ഷതയിൽ ചടങ്ങ്
മോട്ടിവേഷൻ സ്പീക്കർ ഇബ്രാഹിം സുബുഹാൻ ഉത്ഘാടനം ചെയ്തു.ജയൻ കൊടുങ്ങല്ലൂർ, പുഷ്പരാജ്, സെബിൻ ഇക്ബാൽ ,വിനോദ് കൃഷ്ണ, വല്ലി ജോസ്, സനൂപ് പയ്യന്നൂർ,നൗഷാദ്, സകീർ ഹുസൈൻ, ഷാജഹാൻ കല്ലമ്പലം, വിജയൻ നെയ്യാറ്റിൻകര,മുഹമ്മദ് അസീസ്,ഷിബു ചെങ്ങന്നൂർ,എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. റിയാദിലെ എഴുത്തുകാരി സബീന എം സാലി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .പ്രിജേഷ്,മാത്യു, സിജോയ്, ഫഹദ്, നജീബ്,മുനീർ, നിസാം, രാജീവ് സാഹിബ്,ഷാജഹാൻ പാണ്ട, രാജു പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം വഹിച്ചു. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും ട്രസ്റ്റി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
![]()
