റിയാദ് : ഹോത്താ ബനി തമീം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോത്താ മലയാളീസ് ചാരിറ്റി ഓർഗനൈസേഷന്റെ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി . ഹോതയിലെ സിയാദ് ഇസ്തിറാഹയിൽ വെച്ചു നടന്ന വിരുന്നിന് സംഘടക സമിതി കൺവീനർ അൻവർ കരുനാഗപ്പള്ളിയുടെയും ചെയർമാൻ അനീസ് എടക്കാടിന്റെയും നേതൃത്യത്തിൽ , ഹോതയിലെ വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികളും നൂറോളം ഫാമിലിയും പങ്കെടുത്ത പരിപാടി വൻ ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അഷ്റഫ് സ്റ്റീൽ , മുസ്തഫ അറബി , ഉമർ മുക്താർ , അനീഷ് കുമാർ അഞ്ചൽ , മെഹബൂബ് മട്ടന്നൂർ ,നാദിർഷ ,നൗഫൽ വണ്ടൂർ ,നൗഷദ് , ജമാൽ , രതീഷ് കുമാർ , ആസാദ് , സച്ചിൻ സുരേഷ് , മനാഫ് കെ എസ് പുരം ,വിനീത് എന്നിവർ പരിപാടി നിയന്ത്രിച്ചു.
![]()
