റിയാദ്:റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ബത്തയിലെ അൽ നൂർ ഓഡിറ്റോറിയത്തിൽ വെച്ചു ഇഫ്താർ സംഗമം നടത്തി.സൗദി നാഷണൽ സെക്രട്ടറിയേറ്റ് അംഗങ്ങളും റിയാദ് കെഎംസിസി സെന്റർ കമ്മിറ്റി ഭാരവാഹികളും മലപ്പുറം ജില്ലാ ഭാരവാഹികളും മലപ്പുറം ജില്ലയിൽ നിന്നുള്ള 16 നിയോജക മണ്ഡലം കമ്മിറ്റികളുടെ ഭാരവാഹികളും വെൽഫെയർ വിംഗ് വളണ്ടിയർമാരും ഇഫ്താർ മീറ്റിൽ പങ്കെടുത്തു,
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്,ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,ട്രഷറർ നൗഫൽ തിരൂർ, എന്നിവരുടെയും വളണ്ടിയർ മാരുടെയും നേദൃത്വത്തിലാണ് ഇഫ്താർ സംഗമത്തിന് നേതൃത്വo നൽകിയത്.

![]()
