റിയാദ്: കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ (കെ ഡി പി എ) നടത്തിയ അക്ഷരനഗരിയുടെ നോമ്പുതുറ സ്നേഹസംഗമം 2025 ശ്രദ്ധേയമായി.
അസീസിയ അൽമദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ അംഗങ്ങളും കുടുംബങ്ങൾക്കും പുറമെ റിയാദിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിരവധി പേർ പങ്കെടുത്തു.കെ ഡി പി എ പ്രസിഡന്റ് ജോജി തോമസ് അദ്ധ്യക്ഷത വഹിച്ചു.സാംസ്കാരിക സമ്മേളനം ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്തു. ബോണി ജെ കെ ഡി പി എ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ആമുഖ പ്രഭാഷണം നടത്തി. കെ ഡി പി എ മുൻ പ്രസിഡണ്ട് ബഷീർ സാപ്റ്റ്കോ റമദാൻ സന്ദേശം നൽകി.
ഭാരവാഹികളായ ബാസ്റ്റിൻ ജോർജ്ജ്, ഡോ. ജയചന്ദ്രൻ, ഷാജി മഠത്തിൽ എന്നിവർ ആശംസകൾ നേർന്നു. ഡെന്നികൈപ്പനാനി, റഫീഷ്, അബ്ദുൽസലാം, അഷ്റഫ് സി കെ, റസ്സൽ മഠത്തിപ്പറമ്പിൽ, ജയൻ കുമാരനല്ലൂർ, രജിത് മാത്യു, ജെറി ജോസഫ്, നിഷാദ് ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ആണ് ഇഫ്താർ വിരുന്നൊരുക്കിയത്.
2025 ലെ മെമ്പർഷിപ് ക്യാമ്പയിൻ തുടക്കം കുറിച്ചതിന്റെ ഭാഗമായി പുതിയതായി അംഗത്വം നേടിയവർക്കുള്ള മെമ്പർഷിപ് ഫോം കെ ഡി പി എ പ്രസിഡന്റ് ജോജി തോമസ് വിതരണം ചെയ്തു. കൂടാതെ അംഗത്വം എടുത്ത അംഗങ്ങളെയും കുടുംബത്തെയും സദസ്സിനു പരിചയപ്പെടുത്തി.
ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. റിയാദിലുള്ള കോട്ടയം ജില്ലാ പ്രവാസികൾക്ക് കെ ഡി പി എ യും ആയി സഹകരിച്ചു പ്രവർത്തിക്കുവാൻ 0506827076 എന്ന നമ്പറിൽ വിളിക്കുക
![]()
