ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ പ്രവാസി കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം അസീസിയ്യ വില്ലേജ് റസ്റ്റോറന്റില്‍ മുസിരിസ് ഇഫ്താരി 2025 ഉം ലോക വനിതാ ദിനത്തിന്റെ ഭാഗമായുള്ള വനിതാ ആദരവും സംഘടിപ്പിച്ചു.
പ്രസിഡന്റ് അബ്ദുസ്സലാം എമ്മാടിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, രക്ഷാധികാരികളായ താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട് എന്നിവര്‍ റമദാന് സന്ദേശം നൽകി.
വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് വനിതാ ദിന സന്ദേശം നല്കി. മുസിരിസ് തുടക്കം മുതല്‍ വനിതള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മയാണ്. അതിന്റെ ഭാഗമായി മുസിരിസ് കൂട്ടായ്മയില്‍ പത്ത് വര്‍ഷം അംഗത്വം പൂര്‍ത്തിയാകുന്ന വനിതകളെ പ്രത്യേകം ആദരിക്കുന്നതായി അവര്‍ പറഞ്ഞു.
ജോ. സെക്രട്ടറി സഗീര്‍ പുതിയകാവ് വനിതാ ആദരവിന് അര്‍ഹരായവരെ സദസ്സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദരവിന് അര്‍ഹരായ അനിത താഹിറിന് മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവനയും, ജസീന സാബുവിന് രക്ഷാധികാരി താഹ മരിക്കാറും കൂട്ടായ്മയുടെ ഉപഹാരം നല്കി ആദരിച്ചു. ആദരവിന് അര്‍ഹയായ സബീന സഫറുള്ളയ്ക്കുള്ള ഉപഹാരം അവരുടെ അഭാവത്തില്‍ രക്ഷാധികാരി ഹനിഫ് ചളിങ്ങാടില്നിന്ന് വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് ഏറ്റുവാങ്ങി.
വൈസ് പ്രസിഡന്റ് ഷിഹാബ് അയ്യാരില്‍, ജോ. സെക്രട്ടറി ശറഫുദ്ധീന്‍ ചളിങ്ങാട് എക്സിക്യൂട്ടീവ് അംഗങ്ങളായ ജമാല്‍ വടമ, അബ്ദുള്‍ ജലീല്‍, നവാസ് കുട്ടമംഗലം, സാബു ഹനീഫ്, അന്‍വര്‍ സാദത്ത് എന്നിവര്‍ നേതൃത്വം നല്കി. സേവ പ്രധിനിധി മുഹമ്മദ് ഫൈസല്‍ എടനവക്കാട്, സംവിധായകന് മുഹ്സിന് കാളികാവ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ട്രഷറര്‍ മുഹമ്മദ് സാബിര്‍ നന്ദി പറഞ്ഞു.
![]()
