മക്ക : മക്കയിൽ കാണാതായ കണ്ണൂർ സ്വദേശിനിയെ കണ്ടെത്തിയ ആശ്വാസത്തിൽ സാമൂഹിക പ്രവർത്തകരും മകനും .അഞ്ചു ദിവസം മുൻപാണ് ബഹറിനിൽ നിന്ന് ഉംറക്കായി എത്തിയ കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി റഹീമയെ കണാതായത് .അന്ന് മുതൽ സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ തിരച്ചിലിൽ ആയിരുന്നു.മക്കയിലെ ഖുദായ് പാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇവരെ കണ്ടെത്തിയത് .ഉംറ നിർവഹിച്ചതിന് ശേഷം വഴിതെറ്റി ഈ ബസ് സ്റ്റോപ്പിൽ എത്തുകയായിരുന്നുവെന്നു തെരച്ചിലിന് നേതൃത്വം കൊടുത്ത കെ എം സി സി നേതാവ് മുജീബ് പൂകോട്ടൂർ പറഞ്ഞു.
![]()
