തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവദേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്.
ഐക്യകണ്ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കേരളത്തിൽ നിന്നുള്ള 30 അംഗ ബിജെപി ദേശീയ കൗണ്‍സിലിൽ പി സി ജോർജ്ജും പത്മജ വേണുഗോപാലും ഉൾപ്പെട്ടിട്ടുണ്ട്.
![]()
