റിയാദ്: കോഴിക്കോട് നല്ലളം എസ് ഓ ചാലിത്തൊടി പറമ്പ് കണ്ണാറമ്പത്ത് വീട്ടിൽ മജീദ് (58) റിയാദിലെ നസീമിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.
30 വർഷത്തോളമായി ബിഎംഡബ്ല്യൂ കമ്പനിയിൽ സൗദിയിൽ സ്പെയർപാട്സ് സെക്ഷനിൽ ജീവനക്കാരനാണ്.
പരേതരായ ബിച്ചാമ്മദ്-കദീസ ദമ്പതികളുടെ മകനാണ്.
ഭാര്യ:സാഹിദ.മക്കൾ: സജാദ്,ഷർഫീന, ഷെഫീഖ
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സുൽത്താൻ കാവനൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും
![]()
Total Views:
0
