റിയാദ് :റിയാദിലെ വഴിക്കടവ് കാരുടെ കൂട്ടായമയായ റിവ ” വഴിക്കടവ് പ്രവാസികൾക്കായി സംഘടിപ്പിച്ച ഇഫ്താർ മീറ്റിൽ നൂറ്റി അൻപതിൽ അധികം ആളുകൾ പങ്കെടുത്തു. കഴിഞ്ഞ വർഷം മൂന്ന് ലക്ഷം രൂപ യുടെ വഴിക്കടവ് കാരുടെ വെൽഫെയർ വിഭാഗത്തിൽ കൂട്ടായ്മ്മ സഹായം നൽകി , റിവയിൽ അംഗത്വം എടുത്ത ഇരുനൂറോളം വരുന്ന അംഗങ്ങളെ സൗജന്യ ഇൻഷൂറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തി . അപകടമരണം സംഭവിക്കുന്ന അംഗത്തി ന്റെ കുടുംബത്തിന് ഈ പദ്ധതി പ്രകാരം പത്തു ലക്ഷം രൂപ സാമ്പത്തിക സഹായം ലഭിക്കും . എല്ലാ അംഗങ്ങളെയും പ്രവാസി വെൽഫെയർ സ്കീമിൽ ഉൾപ്പെടുത്തി അംഗങ്ങൾക്ക് പെൻഷൻ ലഭിക്കുന്ന പദ്ധതി വൈകാതെ ആവിഷ്ക്കരിക്കും.
റിവ ” പ്രസിഡണ്ട് സൈനുൽ ആബിദ് വഴിക്കടവ് അദ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രെട്ടറി റഷീദ് തമ്പല കോടൻ സ്വാഗതവും ഉമർ അമാനത്ത് നന്ദിയും പറഞ്ഞു .
സോഷ്യൽ കമ്മറ്റി ചെയർമാൻ ബാബു ലത്തീഫ് , കൺവീനർ ബൈജു വെള്ളക്കട്ട , റിവ ട്രഷർ അൻസാർ ചര ലൻ ,വപ്പു പുതിയറ. ഫൈസൽ മാളിയേക്കൽ , നർഷീദ് ,ഇസ്ഹാഖ് ചേറൂർ , നാസർ മൂച്ചിക്കാടൻ , സുനിൽ മാമൂട്ടിൽ , സലിം കുഞ്ഞിപ്പ , നിസാബ് മുണ്ട ,ഹംസ കറുത്തോടത്ത് എന്നിവർ സംഗമത്തിന് നേതൃത്ത്വം നൽകി
![]()
