റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ ഇഫ്താർ സംഗമവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. റിയാദിലെ വിവിധ പ്രദേശങ്ങളിലുള്ള ഈരാറ്റുപേട്ട സ്വദേശികളുടെ കൂട്ടായ്മയുടെ 2025-2027 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളായി
അബ്ദുൽ നൂർ (പ്രസിഡന്റ് ), നസിബ് വട്ടക്കയം (സെക്രട്ടറി) റസ്സൽ അബ്ദുൾ റഹിം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് അംഗളായി അജ്മൽ ഖാൻ, ഫസൽ, ഹാഫിസ്, എം.എ സലിം, നൗഫൽ വി.എം, സകിർ, റഫിഷ് അലിയാർ, അസിം ഖാദർ, മുഹമ്മദ് ഇജാസ്, ഷാഹുൽ ഹമീദ്, എന്നിവരെയും തിരഞ്ഞെടുത്തു
അറുപതിൽപരം അംഗങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ അസോസിയേഷന്റെ ഭാവി പദ്ധതികളും സമൂഹപരമായ പ്രവർത്തനങ്ങളും ചർച്ച നടത്തി. സംഗമത്തിന് എം.എ. സലിം, അജ്മൽ ഖാൻ, മുഹമ്മദ് നൗഫൽ എന്നിവർ നേതൃത്വം നൽകി.

![]()
