റിയാദ് :റിയാദിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസികളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്ത കൊച്ചി കൂട്ടായ്മയുടെ ഇഫ്താർ വിരുന്ന് ശ്രദ്ധേയമായി.
എംമ്പസി ഉദ്യോഗസ്ഥൻ പുഷ്പരാജ് സാംസ്കാരി സമ്മേളനം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു.
ടൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീത, ഫോർക ജനറൽ കൺവീനർ ഉമ്മർ മുക്കം, ജി.കെ.പി.എ ചെയർമാൻ മജീദ് പൂളക്കാടി, എറണാകുളം ജില്ലാ പ്രസിഡന്റ് കരീം, തൃശൂർ ജില്ലാ സൗഹൃദ വേദി കൃഷ്ണകുമാർ, ഇസ്മാ പോളിക്ലിനിക് ജനറൽ മാനേജർ ഫഹദ്, WMC പ്രസിഡന്റ് തങ്കച്ചൻ വർഗീസ്, സേഫ് വേ ഡ്രൈവേഴ്സ് നിഹാസ് പാനൂർ, ശുമൈസി ഹോസ്പിറ്റൽ ഡോക്ടർ അസ്ലം ,എടവനക്കാട് കൂട്ടായ്മ പ്രതിനിധി നൗഷാദ്, കായംകുളം പ്രവാസി അസോസിയേഷൻ പ്രതിനിധി സൈഫ്, റിയാദ് മീഡിയ ഫോറം ഷിബു ഉസ്മാൻ, പി.എം.എഫ് ജലീൽ ആലപ്പുഴ, ബിനു കെ തോമസ്, ശിഹാബ് കൊട്ടുകാട്, റിയാദ് ടാൽകീസ് പ്രസിഡന്റ് ഷഫീക് പാറയിൽ, ഫ്രണ്ട്സ് ഓഫ് ഇന്ത്യ പ്രതിനിധി അസ്ലം പാലത്, മലപ്പുറം ജില്ലാ പ്രതിനിധി റിയാസ് വണ്ടൂർ തുടങ്ങിയ നിരവധി പ്രമുഖർ നോമ്പ് തുറയിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു, ജലീൽ കൊച്ചിൻ സ്വാഗതവും ട്രെഷറർ ഷാജഹാൻ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ജലീൽ കൊച്ചിൻ, ട്രഷറർ ഷാജഹാൻ എന്നിവർ ഒരുക്കിയ സാംസ്കാരികസമ്മേളനം ഉപദേശക സമിതി അംഗം ജിബിൻസമദ് നിയന്ത്രിച്ചു. കൺവീനർ റഹിം ഹസ്സൻ, ഉപകൺവീനർ നിസ്സാർ നെയ്ച്ചു എന്നിവരുടെ നേതൃത്വത്തിൽ ജിനോഷ്, രെഞ്ചു അനസ്, ഹാഫിസ്, സാജിദ്, റിയാസ്, റഫീഖ്, അർഷാദ്, ഷഹീൻ, സുൽഫിക്കർ, നിസാം സേട്ട്, അജ്മൽ അഷറഫ്, നിസാർഷംസു, അഹ്സൻസമദ്, മിസാൽ റബീഉല്ല, ബൈജുലെത്തീഫ്, സിറാജ്ബീരാൻ അസീബ്, ജെസിം ഖലീൽ, ആദിൽഷാജി, സുബൈർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൂട്ടായ്മ എല്ലാ കൊല്ലവും നാട്ടിലുള്ള നിർദ്ധരരായവർക്ക് നൽകി വരുന്ന റമദാൻ കിറ്റിന്റെ എണ്ണം ഇത്തവണ അധികരിപ്പിക്കുമെന്ന് പ്രസിഡന്റ് കെബി. ഷാജി വ്യക്തമാക്കി. കൊച്ചി കൂട്ടായ്മ വനിതാ വിങ്ങിന്റെ പ്രവർത്തനവും നോമ്പ് തുറക്ക് നിറപ്പകിട്ടേകി .
![]()
