റിയാദ്: നാഷണൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (NSDA) റിയാദിലും ദമാമിലും ഇഫ്താർ സംഗമം നടത്തി. റിയാദ് നൂർ ഓഡിറ്റർ നടന്ന നടന്ന ഇഫ്താർ മീറ്റ് അസോസിയേഷൻ പ്രസിഡന്റ് സലിം പാറയിലിന്റെ അധ്യക്ഷതയിൽ പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നൗഷാദ് വർക്കല ആമുഖ പ്രഭാഷണം നടത്തി. സലിം കടക്കൽ സ്വാഗതവും സാം രാജ് തിരുവനന്തപുരം നന്ദിയും പറഞ്ഞു. അബ്ദുൽ സലിം അർത്തിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഷഫ്ന ഫൈസലിനെ ആദരിച്ചു ( നൂറാന ഹോസ്പിറ്റൽ) സലീഷജാഫിൻ പൊന്നാടയും അബ്ദുൽ സലീം ആർത്തിയിൽ മൊമെന്റോയും നൽകി ആദരിച്ചു . അലക്സ് കൊട്ടാരക്കര, ഷെമീർ നടയറ, രാജ തമിഴ്നാട്.അനൂപ് കൊട്ടാരക്കര എന്നിവർ ആശംസകൾ നേർന്നു. നസീർ വർക്കല ഷാജി പുനലൂർ, സുബൈർ തളിക്കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ദമാമിൽ തറവാട് റസ്റ്റോറന്റിൽ വച്ച് നടന്ന പരിപാടി അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അൻസർ കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. നവാസ് പൂവർ ആമുഖ പ്രഭാഷണവും പോൾ ബദർ അൽ റബിയ പോളി ക്ലിനിക് മുഖ്യപ്രഭാഷണം നടത്തി. ഹംസ തൃശ്ശൂർ സ്വാഗതവും നാസർ കല്ലമ്പലം നന്ദിയും പറഞ്ഞു . അസോസിയേഷന്റെ സ്നേഹാദരവ് അൻസർ കരുനാഗപ്പള്ളിക്ക് പോൾ ബദർ അൽ റബിയ പൊന്നാടയും സാജിദ് ആറാട്ടുപുഴ മോമെന്റോയും കൈമാറി. നാസർ റഹിമ, ഷാഫി ചാവക്കാട്, ഇമ്രാൻ തമിഴ്നാട്, ഷംനാദ് കടക്കൽ,സാമൂഹ്യ പ്രവർത്തകനായ മണിക്കുട്ടൻ, ശിഹാബ് ചവറ, സലിം മൂവാറ്റുപുഴ എന്നിവർ ആശംസകൾ നേർന്നു. അസ്കർ റഹീമ, നസീർ താജുദ്ദീൻ കൊല്ലം ,അബ്ദുൽസലാം ഖത്തീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

![]()
