ഒമ്പത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി. ഏതാണ്ട് 17 മണിക്കൂർ എടുത്താണ് പേടകം ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ സഞ്ചാരികളെ വഹിച്ചുകൊണ്ടുള്ള സ്പേസ് എക്സിന്റെ ക്രൂ 9 ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിൽ പതിച്ചത്. തുടർന്ന് പേടകം കടലിൽ നിന്ന് ഉയർത്തി ഷിപ്പിലേക്ക് കയറ്റി പേടകം കരയിലെത്തിച്ചു. സഞ്ചാരികളെ പുറത്തെത്തി. വിമാനമാർഗം നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്ന സഞ്ചാരികളെ ആരോഗ്യ പരിശോധനക്ക് വിധേയരാക്കും
![]()
